രണ്ടാം ഭാഗത്തേക്കാള്‍ കുറഞ്ഞ ഓപ്പണിങ് കളക്ഷനുമായി അവതാര്‍ 3

avatar
avatar

'അവതാര്‍ : ഫയര്‍ ആന്‍ഡ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം അത്ഭുതങ്ങള്‍ സൃഷ്ടിച്ചതും കളക്ഷന്‍ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍. ഇപ്പോഴിതാ അവതാര്‍ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറക്കിയിരിക്കുകയാണ്. 'അവതാര്‍ : ഫയര്‍ ആന്‍ഡ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

tRootC1469263">

345 മില്യണ്‍ ഡോളര്‍ ആണ് ആഗോള മാര്‍ക്കറ്റില്‍ നിന്നും ഓപ്പണിങ് വീക്കെന്‍ഡില്‍ സിനിമ നേടിയിരിക്കുന്നത്. ഇതില്‍ 257 മില്യണ്‍ ഡോളര്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്നാണ്. അതേസമയം, അവതാര്‍ 2 വിന്റെ ഓപ്പണിങ് വീക്കെന്‍ഡ് കളക്ഷനെക്കാള്‍ കുറവാണ് ഇത്. ആ ചിത്രം 435 മില്യണ്‍ ഡോളര്‍ ആയിരുന്നു നേടിയത്. സമ്മിശ്ര പ്രതികരണമാണ് അവതാര്‍ 3 യ്ക്ക് ലഭിക്കുന്നത്. സിനിമയുടെ വിഷ്വലിനും വിഎഫ്എക്‌സിനും കയ്യടി ലഭിക്കുന്നുണ്ടെങ്കിലും തിരക്കഥയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സിനിമയുടെ കഥയില്‍ ആവര്‍ത്തനവിരസതയുണ്ടെന്നും എന്നാല്‍ വിഷ്വലുകള്‍ കൊണ്ട് കാമറൂണ്‍ അതെല്ലാം മറികടക്കുന്നു എന്നാണ് മറ്റു അഭിപ്രായങ്ങള്‍. കേരളത്തിലും വലിയ വരവേല്‍പ്പാണ് അവതാറിന് ലഭിക്കുന്നത്.

Tags