‘അവറാച്ചൻ ആൻഡ് സൺസ്’ ഒടിടിയിലെത്തി; സ്ട്രീമിങ് ഇന്ന് മുതൽ

Avarachan

 

ബിജു മേനോൻ നായകനായെത്തിയ കുടുംബചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഒടിടിയിലെത്തി. ഒക്ടോബർ 30 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ ഒക്ടോബർ 2നായിരുന്നു ചിത്രത്തിന്റെ റിലീസ്.

നവാഗതനായ തമ്പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കടലോര ഗ്രാമമായ ചെല്ലാനത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. മദ്യപാനിയായ അവറാച്ചൻ എന്ന പിതാവും മക്കളായ ജെയ്‌സണും ജെയ്മണും തമ്മിലുള്ള ബന്ധവും കുടുംബത്തിലെ സങ്കീർണതകളുമാണ് ചിത്രത്തിന്റെ പ്രമേയം.

അവറാച്ചനായി ബിജു മേനോൻ എത്തുമ്പോൾ മക്കളായി ശ്രീനാഥ് ഭാസിയും ഗണപതിയുമാണ് വേഷമിടുന്നത്. അഖില ഭാർഗവൻ, പാർവതി ബാബു, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, പോളി വത്സൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോസഫ് വിജീഷിനൊപ്പം ചേർന്നാണ് സംവിധായകൻ തമ്പി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബിജു മേനോന്റെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒടിടിയിലും എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുകയാണ്.
 

Tags