ബിജു മേനോൻ നായകനാകുന്ന ചിത്രം 'അവറാച്ചൻ ആൻഡ് സൺസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മനോഹരമായ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ കൗതുകകരമായ അവതരണവും കൊണ്ട് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ് അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസ് ഒരു പൂർണ്ണ എന്റർടൈനറാണെന്ന് ഫസ്റ്റ് ലുക്ക് തന്നെ സൂചന നൽകുന്നു.
പോസ്റ്ററിന്റെ മധ്യത്തിൽ ആത്മവിശ്വാസവും വ്യത്യസ്തമായ സ്റ്റൈലുമായി ഇരിക്കുന്ന അവറാച്ചന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ഓരോ കഥാപാത്രങ്ങളും സിനിമയുടെ കഥാപശ്ചാത്തലത്തെ കുറിച്ചുള്ള വലിയ കൗതുകം സൃഷ്ടിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലവും കുടുംബാന്തരീക്ഷവും നർമവും ജീവിത നിമിഷങ്ങളും ഒത്തുചേർന്ന കലാപരമായ പോസ്റ്ററിൽ ചിത്രത്തിലെ മറ്റു താരങ്ങളുടെ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
.jpg)

