‘അവറാച്ചൻ ആൻഡ് സൺസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘Avarachan and Sons’ first look poster released

 ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് അവതരിപ്പിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ ബിജു മേനോന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് പ്രധാന ആകർഷണം. വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രേസ് ആന്റണി, ജോണി ആന്റണി, അഖില ഭാർഗവൻ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധായകൻ.

Tags