ടാക്സിയുമായി എത്തുന്ന ഷൺമുഖത്തെ കാത്ത് പ്രേക്ഷകർ

thudarum
thudarum

മോഹൻലാൽ- ശോഭന എവർ​ഗ്രീൻ കോമ്പോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന തുടരം സിനിമയുടെ ടീസർ പുറത്ത് . 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.

നാട്ടിൻപുറം പശ്ചാത്തലമാക്കി ഒരുക്കിയ തുടരും കുടംബ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സിഡ്രൈവറുടെ കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ എവർ​ഗ്രീൻ കോമ്പോയെ വർഷങ്ങൾക്ക് ശേഷം ബി​ഗ്സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.

നേരത്തെ പുറത്തെത്തിയ സിനിമയിലെ ​ഗാനങ്ങൾക്കും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 25-നാണ് തിയേറ്ററുകളിലെത്തുന്നത്.

Tags