ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടർന്ന് ‘അതിരടി’

tovino

 മലയാള സിനിമയിലെ യുവതാരനിര ഒന്നിച്ചെത്തിയ ‘അതിരടി’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപേ ആഗോള ബോക്സ് ഓഫീസിൽ 49 കോടി രൂപയാണ് ചിത്രം അടിച്ചെടുത്തത്. ഇനി വെറും ഒരു കോടി രൂപ കൂടി നേടിയാൽ ചിത്രം 50 കോടി എന്ന അഭിമാനകരമായ നേട്ടത്തിലെത്തും. ഇന്ത്യൻ ബോക്സ് ഓഫീസ് 26 കോടി രൂപയും, വിദേശ മാർക്കറ്റിൽ 23 കോടി രൂപയും
ചിത്രം നേടി. തിങ്കളാഴ്ച മാത്രം ചിത്രം ഏകദേശം 4 കോടി രൂപ സ്വന്തമാക്കി കരുത്ത് തെളിയിച്ചു.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സ്വാതി ആർ കൃഷ്ണയായി റിയ ഷിബു എത്തുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ശ്രദ്ധേയമായ വേഷത്തിലുണ്ട്. ‘മിന്നൽ മുരളി’ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡോ. അനന്തു എന്റർടൈൻമെന്റ്‌സും ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ടൊവിനോ തോമസും സമീർ താഹിറും കോ-പ്രൊഡ്യൂസർമാരാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും ചേർത്തൊരുക്കിയ ഈ പക്കാ വെക്കേഷൻ എന്റർടൈനർ കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

Tags