വിവാഹ തട്ടിപ്പ് കേസിന്റെ സമയത്ത് ഷംന കാസിം എന്ന പേര് ടിവിയില്‍ വരുമ്പോള്‍ നെഞ്ചിടിപ്പായിരുന്നു
ഒരാളാണ് അഞ്ച് വോയ്‌സില്‍ ഒക്കെ സംസാരിക്കുന്നത്. ഒരു കുടുംബം ചേര്‍ന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.
മലയാള സിനിമാലോകത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു 2020 ജൂണില്‍ പുറത്തുവന്ന നടി ഷംന കാസിമിനെതിരെയുള്ള വിവാഹത്തട്ടിപ്പും ബ്ലാക്ക്മെയില്‍ ശ്രമവും. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഒരു സംഘം പണത്തട്ടിപ്പുകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഇരയാക്കിയത് പ്രമുഖ നടിയെ മാത്രമല്ല, ഒട്ടനവധി കുടുംബങ്ങളെയായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം അന്നുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി.
'ഒരു വിവാഹാലോചന വന്നതാണ്. അത് നമ്മളൊരു സിനിമ കാണുന്ന ഫീലാണ്. ഒരുപാട് ആള്‍ക്കാരുണ്ട് അതില്‍, എല്ലാവരും കുടുംബക്കാരും. ആ കേസ് അന്വേഷിച്ച പൊലീസുകാര്‍ പറയുകയായിരുന്നു ഇങ്ങനെയൊക്കെ ആളുകള്‍ക്ക് സംസാരിക്കാന്‍ കഴിയുമോ ? എന്ന്. ഒരാളാണ് അഞ്ച് വോയ്‌സില്‍ ഒക്കെ സംസാരിക്കുന്നത്. ഒരു കുടുംബം ചേര്‍ന്ന് മറ്റു കുറേ കുടുംബങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കല്യാണത്തിന്റെ പേരും പറഞ്ഞ്.
ഈ ലോകം അങ്ങനെയാണല്ലേ. എന്തൊക്കെ കാണാം. എന്നെ മാത്രമല്ല, ഒരുപാട് കുട്ടികളോട് അവരിങ്ങനെ ചെയ്തിട്ടുണ്ട്. ഒരു കേസ് ആയിട്ട് പോകുമ്പോള്‍ എന്തായാലും ഇത് പൊതുസമൂഹത്തില്‍ അറിയുമെന്ന കാര്യം എനിക്കറിയാമായിരുന്നു. എല്ലാ ചാനലുകളും അന്ന് എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലും ഷംന കാസിം... ഷംന കാസിം എന്ന പേര് ടിവിയിലൊക്കെ വരുമ്പോള്‍ നെഞ്ചിലിങ്ങനെ ഇടിപ്പായിരുന്നു എനിക്ക്. അന്ന് പൊലീസുദ്യോ?ഗസ്ഥരാണെങ്കിലും എല്ലാവരും നന്നായി പിന്തുണച്ചിരുന്നു'.- ഷംന കാസിം പറഞ്ഞു.
.jpg)

