ആദ്യം ഫൈറ്റ് സീന്‍ മാത്രം പിന്നീട് തിരക്കഥയില്‍ മാറ്റം വരുത്തി; കൂലി ചെയ്തത് രജനി സാറിന് വേണ്ടി; ഉപേന്ദ്ര
Updated: Dec 24, 2025, 11:29 IST
'രജനി സാറിന് വേണ്ടിയാണ് ഞാന്‍ കൂലിയിലെ റോള്‍ ചെയ്തത്. അത് എന്റെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്.
കൂലിയിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറന്ന് നടന്‍ ഉപേന്ദ്ര. രജനികാന്തിന് വേണ്ടിയാണ് താന്‍ ആ റോള്‍ ചെയ്തതെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആണ് താന്‍ എന്നും നടന്‍ പറഞ്ഞു.
'രജനി സാറിന് വേണ്ടിയാണ് ഞാന്‍ കൂലിയിലെ റോള്‍ ചെയ്തത്. അത് എന്റെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആണ് ഞാന്‍. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിന്റെയും ടാലന്റിന്റെയും ഫിലോസഫിയുടെയും ജീവിതത്തിന്റെയും ഒക്കെ ഫാന്‍ ആണ് ഞാന്‍. അദ്ദേഹത്തിന്റെ അടുത്ത് നില്‍ക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കേ ആയിരുന്നു. ആദ്യം കൂലിയില്‍ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവര്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തി', ഉപേന്ദ്രയുടെ വാക്കുകള്‍.
tRootC1469263">.jpg)


