ചാന്‍സ് ചോദിക്കാന്‍ ആദ്യം നല്ല മടിയായിരുന്നു ; വെളിപ്പെടുത്തി നടി ശ്രുതി രാമചന്ദ്രന്‍

shruthy

എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് അറിയില്ല.

മലയാള സിനിമയിലെ ശ്രദ്ധേയയായ നടിമാരില്‍ ഒരാളാണ് ശ്രുതി രാമചന്ദ്രന്‍. പ്രേതം, സണ്‍ഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ശ്രുതി അഭിനയത്തില്‍ മാത്രമല്ല ഡബ്ബിങ്ങിലും തിരക്കഥ എഴുത്തിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് പണ്ട് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ മടി ആയിരുന്നുവെന്ന് പറയുകയാണ് നടി

tRootC1469263">

'ചാന്‍സ് ചോദിക്കാന്‍ പണ്ട് മടി ഉണ്ടായിരുന്നു. കാരണം അത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് അറിയില്ല. സിനിമ ഇന്‍ഡസ്ട്രിയില്‍ അരെയും ഞാന്‍ കണ്ടിട്ടും ഇല്ല. പക്ഷെ കഥകള്‍ ഒരുപാട് ഈ ഇന്‍ഡസ്ട്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. അപ്പോള്‍ ചോദിച്ചാ ശരിയാകുമോ എന്ന പേടി ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് അങ്ങനെ അല്ല, എനിക്ക് ഒരാളുടെ വര്‍ക്ക് ഇഷ്ടമായാല്‍ അയാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് ഞാന്‍ പറയും. അതാണ് എന്റെ ചാന്‍സ് ചോദിക്കല്‍.
എനിക്ക് സത്യസന്ധമായി ഒരാളുടെ വര്‍ക്ക് ഇഷ്ടമായാല്‍ അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് പറയുന്നതില്‍ ഇന്ന് എനിക്ക് ബുദ്ധിമുട്ട് ഇല്ല. എന്നാല്‍ ഒരു 3 കൊല്ലം മുന്നേ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ചമ്മല്‍ ആയിരുന്നു, എനിക്ക് അത് പറയാന്‍ കൂടെ പറ്റില്ല. എന്നാല്‍ ഇന്ന് അത് ഇല്ല, പറയാന്‍ അറിയാം,' ശ്രുതി രാമചന്ദ്രന്‍ പറഞ്ഞു. മമ്മൂട്ടിയോടൊപ്പം കളങ്കാവല്‍ എന്ന ചിത്രമാണ് ശ്രുതിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.

Tags