ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് ഭാര്യയുമായി വിവാഹ മോചന ചര്‍ച്ച ; 250 കോടി ജീവനാംശം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Apr 21, 2026, 06:38 IST
സംഗീത ഏകദേശം 250 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായാണ് സൂചന
26 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം വിജയ് ഭാര്യ സംഗീതയുമായി പരസ്പര ധാരണയോടെ വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണ്. അഭിഭാഷകര്‍ക്കൊപ്പം കുടുംബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ കൂടി സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുകയാണ്. അതിനിടെ വിവാഹ മോചനം തേടി സംഗീത സ്വര്‍ണലിംഗം സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി പരിഗണിച്ചു.
സംഗീത ഏകദേശം 250 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായാണ് സൂചന. കൂടാതെ മക്കള്‍ക്ക് അര്‍ഹമായ സ്വത്ത് വിഹിതം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.മക്കളുടെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.
.jpg)

