ഏഷ്യയിലെ ഏറ്റവും വലിയ ഡോള്‍ബി സ്‌ക്രീന്‍ ; അല്ലു അര്‍ജുന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം ദുരന്തര്‍ 2
ഹൈദരാബാദിലെ കൊകാപേട്ടിലെ അല്ലു സ്റ്റുഡിയോസ് കോംപ്ലക്സിലാണ് പുതിയ തിയേറ്റര്‍.
അല്ലു അര്‍ജുന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റര്‍ മാര്‍ച്ച് 18-ന് പ്രദര്‍ശനം ആരംഭിക്കും. അല്ലു സിനിമാസില്‍ ആദ്യം പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രം ബോളിവുഡില്‍ നിന്നുള്ള ധുരന്ധര്‍ 2: ദി റിവഞ്ച് ആണ്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോയാണ് പ്രദര്‍ശിപ്പിക്കുക. നേരത്തേ തിയേറ്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍വ്വഹിച്ചിരുന്നു. ഹൈദരാബാദിലെ കൊകാപേട്ടിലെ അല്ലു സ്റ്റുഡിയോസ് കോംപ്ലക്സിലാണ് പുതിയ തിയേറ്റര്‍.
75 അടിയോളം വീതിയുള്ള സ്‌ക്രീനാണ് ഡോള്‍ബി സിനിമയ്ക്കായി ഇവിടെ സജ്ജമാക്കിയത്. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീനും ഏഷ്യയിലെ ഏറ്റവും വലിയ ഡോള്‍ബി സ്‌ക്രീനുമാകും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദിലെ അമീര്‍പേട്ടിലുള്ള ഏഷ്യന്‍ സത്യം മാളിലാണ് അല്ലു അര്‍ജുന്റെ ആദ്യ തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്. 2023 ജൂണിലാണ് ഈ തിയേറ്റര്‍ പ്രദര്‍ശനം ആരംഭിച്ചത്.
.jpg)

