ബ്രിട്ടനിലെ സില്‍വര്‍സ്റ്റോണ്‍ റേസിങ് വേദിയില്‍ അജിത്തിനെ കണ്ടയുടന്‍ ഓടിയെത്തി കെട്ടിപ്പിടിച്ച് മുഖ്യമന്ത്രി വിജയ്
സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എല്‍.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്.
ബ്രിട്ടനിലെ സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സര വേദിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് എത്തിച്ചേര്‍ന്നു. വിജയ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തില്‍ തമിഴ് സൂപ്പര്‍ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയില്‍ വെച്ച് അജിത്തിനെ കണ്ടയുടന്‍ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എല്‍.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. സ്‌ക്രീനില്‍ ബോക്‌സ് ഓഫീസ് പോരാട്ടങ്ങള്‍ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടന്‍ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
.jpg)

