ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ മാറിയിട്ടേയില്ല, എന്റെ കാഴ്ചപ്പാടുകളിലും യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്നു ആര്യ

arya
ശരിക്കും പറഞ്ഞാൽ ഒന്നിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നെ ഞാൻ എന്തെങ്കിലും പുതുതായി ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മുടെ ജീവിതത്തില്‍

നടി ആര്യ  പുതിയ സംരംഭത്തിന്റെയും സിനിമയുടെയും തിരക്കിലാണ് . സാരികളുടെയും മറ്റും കളക്ഷനുമായി കുറച്ചു നാളുകളായി കാഞ്ചീവരം എന്നൊരു സ്ഥാപനം നടത്തി വരുന്നുണ്ട് .

90 മിനിറ്റ്സ് എന്ന ചിത്രത്തിലാണ് ആര്യ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. അതിന്റെ ഭാഗമായി ബി ഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിനെ കുറിച്ചും തന്റെ പുതിയ സംരംഭത്തെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

ബിഗ് ബോസിന് മുന്നേ ഞാൻ എങ്ങനെ ആയിരുന്നോ, ബിഗ് ബോസിനകത്ത് ഞാൻ എങ്ങനെ ആയിരുന്നോ, അങ്ങനെ തന്നെയാണ് ഞാൻ ഇപ്പോഴും ഉള്ളത്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ മാറിയിട്ടേയില്ല. എന്റെ കാഴ്ചപ്പാടുകളിലും യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്നും ആര്യ പറയുന്നു. 

ശരിക്കും പറഞ്ഞാൽ ഒന്നിലും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നെ ഞാൻ എന്തെങ്കിലും പുതുതായി ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മുടെ ജീവിതത്തില്‍ നെഗറ്റിവിറ്റി വലിയ രീതിയിൽ ബാധിക്കുകയാണെങ്കിൽ അതിനെ എങ്ങനെ തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന് പഠിച്ചുവെന്ന് ആര്യ പറയുന്നു

വർക്ക് ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല. ഇന്ന് ലൈം ലൈറ്റിൽ നിൽക്കുന്ന ഞാൻ നാളെ അവിടെ ഉണ്ടാവണം എന്ന് ഒരു നിർബന്ധവുമില്ല. നമ്മുടെ ഭാഗ്യത്തെ അനുസരിച്ചാണ് അവസരങ്ങളും ഇരിക്കുന്നത്. അങ്ങനെയാണ് പുതിയ സംരംഭം ആരംഭിച്ചതെന്നും ആര്യ പറയുന്നു.

Share this story