അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ മോഷണം പോയ കേസില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍

google news
arpitha
മെയ് 16നാണ് രത്ന കമ്മല്‍ മോഷണം പോയ കാര്യം അര്‍പിത പൊലീസില്‍ അറിയിച്ചത്.

സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ ഡയമണ്ട് കമ്മല്‍ മോഷണം പോയ കേസില്‍ വീട്ടു ജോലിക്കാരി അറസ്റ്റില്‍. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകള്‍ കവര്‍ന്ന കേസിലാണ് 30 വയസുകാരനെയാണ് വീട്ടുജോലിക്കാരിയെ പൊലീസ് പിടികൂടിയത്.

മെയ് 16നാണ് രത്ന കമ്മല്‍ മോഷണം പോയ കാര്യം അര്‍പിത പൊലീസില്‍ അറിയിച്ചത്. മെയ്ക്ക് അപ്പ് മേശയില്‍ സൂക്ഷിച്ച ആഭരണമാണ് കാണാതായത് എന്നായിരുന്നു അര്‍പിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഖാർ പോലീസിലാണ് അര്‍പിത പരാതി നല്‍കിയത്.

അർപിതയുടെ വീട്ടിൽ സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെയാണ് ഖാർ പോലീസ് അറസ്റ്റ് ചെയ്തത്. വൈൽ പാർലെ ഈസ്റ്റിലെ ചേരിയിൽ താമസിച്ചിരുന്ന പ്രതിയെ പരാതി ലഭിച്ച രാത്രി തന്നെ അറസ്റ്റ് ചെയ്യുകയും കമ്മലുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

30 കാരനായ ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.  ഐപിസി സെക്ഷൻ 381 പ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags