മിനിയുടെ ഹാച്ച് കൂപ്പര്‍ എസ്‌ജെസിഡബ്ല്യു കാര്‍ സ്വന്തമാക്കി നടന്‍ അര്‍ജുന്‍ അശോകന്‍

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ കാറാണ് മിനി കൂപ്പര്‍. ഇപ്പോഴിതാ പുതിയ മിനി കൂപ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പര്‍ എസ്‌ജെസിഡബ്ല്യു ആണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫോക്‌സ്വാഗന്‍ വെര്‍ട്യൂസ് നേരത്തെ അര്‍ജുന്‍ വാങ്ങിയിരുന്നു. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം അര്‍ജുന്‍ പങ്കുവച്ചിട്ടുണ്ട്.
കൂപ്പര്‍ എസിനെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കിയാണ് ജെസിഡബ്ല്യു പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. കൂപ്പര്‍ എസിന്റെ അടിസ്ഥാന വില ആരംഭിക്കുന്നത് ഏകദേശം 42 ലക്ഷം രൂപയില്‍ ആണ്. ബ്ലാക്ക് നിറത്തിലുള്ള സ്പോര്‍ട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍ തുടങ്ങിയവരും മിനി കൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്.