'മിസ്റ്റർ ബംഗാളി ദി റിയൽ' ഹീറോ'യുമായി അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷ് നായകനാകുന്ന "മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ ബംഗാളിയായ നായകനായിട്ടാണ് അരിസ്റ്റോ സുരേഷ് എത്തുന്നത് . അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും, നിർമ്മാതാവും ചിത്രത്തിന്റെ സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു.. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും.
tRootC1469263">അരിസ്റ്റോ സുരേഷിനെ കൂടാതെ കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് മലയാള മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
വയലുങ്കല്‍ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ജോബി വയലുങ്കലാണ് ചിത്രം കഥ എഴുതി നിർമിക്കുന്നത്.തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍. എ കെ ശ്രീകുമാറാണ് കാമറ കൈകാര്യം ചെയ്യുന്നത്.
.jpg)


