അർജിത് സിങ് ആരാധകരേ, ആദ്യ സ്വതന്ത്രഗാനം ഇതാ പുറത്ത്

Arijit Singh took to the stage with Anushka Shankar
തന്റെ ആരാധകരെ നിരാശരാക്കിയായിരുന്നു പ്രശസ്ത ​ഗായകൻ അർജിത് സിങ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ ദശലക്ഷക്കണക്കിന് ആരാധകരടെ മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർജിത്തിന്റെ സ്വതന്ത്ര ആൽബം റിലീസായിരിക്കുന്നു.
tRootC1469263">
പിന്നണി ഗാനരംഗത്ത് നിന്ന് വിരമിച്ച്, ഗായകൻ ഇപ്പോൾ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് വിലയിരുത്തുന്നത്. അർജിത്തിന്റെ “റെയ്ന” എന്ന പുതിയ ഗാനം ഇതിനകം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രിയ സരയ്യ എഴുതിയ വരികൾക്ക് ശേഖർ റാവ്ജിയാനിയാണ് ഈണം പകർന്നത്. അർജിത്തും ശേഖറും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചത്.
പ്രണയം പ്രമേയമാക്കിയ ഒരു റൊമാന്റിക് ട്രാക്കാണ് ഈ ഗാനം. അർജിത്തിന്റെ ശബ്ദം വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധക‌ർ. കമന്റ് സെക്ഷനിൽ സ്നേഹവും ആവേശവും എഴുതി അറിയിക്കുകയാണ് അവർ. “ഈ ഇതിഹാസം ഒരിക്കലും നമ്മെ അത്ഭുതപ്പെടുത്തുന്നത് നിർത്തില്ല. അടുത്തതായി അദ്ദേഹം ഏതൊക്കെ ഐക്കണിക് പ്രോജക്ടുകളിൽ പ്രവർത്തിക്കുമെന്ന് അറിയില്ല, വളരെ ആവേശത്തിലാണ്,” ഒരു ആരാധകൻ എഴുതി. “ഒടുവിൽ, അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും കേൾക്കാനായി,” മറ്റൊരാൾ എഴുതി. “ലെജൻഡ് തിരിച്ചെത്തി” എന്നും ആരാധകർ കുറിച്ചു.
ഈ വർഷം ആദ്യമാണ് പിന്നണി ഗാനാലാപനം നിർത്തുകയാണെന്ന് അർജിത് സിംഗ് പ്രഖ്യാപിച്ചത്. വർഷങ്ങളായി ശ്രോതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വാർത്ത പങ്കുവെച്ചത്

Tags