ഹിന്ദി സിനിമകളില്‍ ഹിന്ദു വില്ലന്മാരുമില്ലേ..: ദി കേരള സ്റ്റോറി നിര്‍മ്മാതാവ് പറയുന്നു

'ദ കേരള സ്റ്റോറി' സിനിമ ഒരുക്കി താന്‍ ഇസ്ലാം മതത്തിന് നല്‍കിയ ഏറ്റവും വലിയ സേവനമാണെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളിയാണ് സുദീപ്‌തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ ഷോയും രംഗത്തെത്തിയത്.
സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് പ്രശ്‌നം എന്നാണ് നിര്‍മ്മാതാവ് ചോദിക്കുന്നത്. ഷോലെയിലെ വില്ലന്‍ ഗബ്ബര്‍ സിംഗ് ആയിരുന്നു. അതിനര്‍ത്ഥം രമേഷ് സിപ്പി സാബ് സിംഗ് സമൂഹത്തിനെതിരാണെന്നാണോ? സിങ്കം എന്ന സിനിമയിലെ വില്ലന്‍ ഒരു ഹിന്ദുവായിരുന്നു.
അതിര്‍ത്ഥം ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നല്ലല്ലോ. ഞങ്ങളുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ പക്ഷപാതപരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്? കുറ്റവാളികളെ കുറിച്ച് മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. അതിനീ വിദ്വേഷം എന്തിനാണ്? എന്നാണ് പ്രസ് മീറ്റിനിടെ നിര്‍മ്മാവ് ചോദിക്കുന്നത്.
സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന 3 സ്ത്രീകളിലൂടെ, 32,000 സ്ത്രീകളുടെ കഥയാണ് ഞങ്ങള്‍ പറഞ്ഞത്. 32,000 എന്ന കണക്കില്‍ മാത്രം ശ്രദ്ധിച്ച് ഞങ്ങളെ ആക്ഷേപിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. 3 സ്ത്രീകളിലൂടെ 32,000 സ്ത്രീകളുടെ കഥ പറയുകയാണെന്നാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്നാണ് വിപുല്‍ ഷാ പറയുന്നത്.