ഞങ്ങളെ സ്‌നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത് , മുന്നറിയിപ്പുമായി അപ്‍സരയും ആൽബിയും
Tue, 7 Feb 2023

ഞങ്ങളോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരിക്കുമല്ലോ
ആൽബിയും അപ്സരയും തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരദമ്പതികള്‍. കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ടെന്ന് ഇവർ പറയുന്നു.
അപ്‌സര ആൽബി എന്ന് പേരും ഫോട്ടോയും വച്ചുകൊണ്ടുള്ള ടെലഗ്രാം അക്കൗണ്ടിൽ നിന്നുമാണ് മെസേജുകൾ വരുന്നത്. പേരും ഫോട്ടോയും തങ്ങളുടേത് ആയതിനാൽ ഇതിന് ഒരു വ്യക്ത നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്.
ഞങ്ങളോടുള്ള സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരിക്കുമല്ലോ അങ്ങനെ വരുന്ന ഒരു മെസേജിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്നത്. ഞങ്ങളെ സ്‌നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നതെന്നും താരങ്ങൾ വ്യക്തമാക്കി.