'മിണ്ടിയും പറഞ്ഞും' ചിത്രത്തിലെ അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി

mindiyum paranjum
mindiyum paranjum


 അരുൺ ബോസ് സംവിധാനം ചെയ്യുന്ന 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ അപർണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്.

tRootC1469263">

സനൽ- ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസും കലാസംവിധാനം അനീസ് നാടോടിയും വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്.

മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ നിർവഹിക്കുന്നു. ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ 'ലൂക്ക' ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ചിത്രത്തിനുണ്ട്.

Tags