നാത്തൂൻ പോര് എടുക്കാത്തതിന്, ആദിക്കുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം; പിറന്നാൾ ആശംസകളുമായി അനുശ്രീ
Mon, 2 Jan 2023

എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി..
നാത്തൂനായ ആതിരയ്ക്ക് പിറന്നാൾ ആശംസകളുമായി നടി അനുശ്രീ. 2017ലാണ്അനുശ്രീയുടെ സഹോദരൻ അനൂപും ആതിരയും വിവാഹിതരാകുന്നത്. ഇവർക്ക് ആദി എന്നൊരു മകനുണ്ട്.
“എന്റെ നാത്തൂന്…അനിയത്തി കുട്ടിക്ക്…എന്റെ അണ്ണന്റെ രുക്കൂന്, ഞങ്ങടെ ആദിക്കുട്ടന്റെ അമ്മക്ക്..പിറന്നാൾ ആശംസകൾ. എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നിൽക്കുന്നതിന്…എല്ലാംമനസ്സിലാക്കുന്നതിന്…. നാത്തൂൻ പോര് എടുക്കാത്തതിന്, ആദിക്കുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി.. വന്ന നാൾ മുതൽ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേർന്ന് നിൽക്കുന്ന എന്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവൻ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ… എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.’’–അനുശ്രീ പറഞ്ഞു.”