അനുഷ്‌ക ഷെട്ടിക്ക് ഇതെന്ത് പറ്റി?
Fri, 24 Feb 2023

കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. എന്നാല്‍ താരം സിനിമയില്‍ നിന്നും അകന്നു നിന്നിട്ട് മൂന്ന് വര്‍ഷമായി.
2020ല്‍ റിലീസ് ചെയ്ത ‘സൈലന്‍സ്’ എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്. പിന്നീട് പൊതു പരിപാടികളില്‍ പോലും താരം അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.
കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അനുഷ്‌കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈലാകുന്നത്. മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്.
‘അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രങ്ങള്‍. എല്ലാ പ്രതീക്ഷകളും നഷ്ടമായി’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
Anushka Shetty recent clicks. Lost all hope 🥺 pic.twitter.com/6VTZvzsTxQ
— Kritifeed (@Kritifeed) February 18, 2023