ക്രഷ് ആരോട് ? വെളിപ്പെടുത്തി നടി അനുഷ്‍ക ഷെട്ടി
Wed, 15 Feb 2023

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്നാണ് അനുഷ്‍ക
അനുഷ്‍ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് സിനിമാ മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഇരുവരും വിവാഹിതിരാകാൻ പോകുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തന്റെ ക്രഷ് ആരാണ് എന്ന് അനുഷ്‍ക വെളിപ്പെടുത്തിയിരിക്കുകയാണ്.ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്നാണ് അനുഷ്‍ക വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത് .
രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.