അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് ചിത്രം 'ഘാട്ടി' റിലീസ് തീയതി; പുതിയ അപ്ഡേറ്റ്

Anushka Shetty's comeback film 'Ghatti' release date; new update
Anushka Shetty's comeback film 'Ghatti' release date; new update

അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രം 'ഘാട്ടി'യുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. കൃഷ് ജഗർലമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഒരു ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

നേരത്തെ  2025 ഏപ്രിൽ 18 ന് റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്ന ചിത്രം അനിശ്ചിതമായി നീട്ടിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ, നിർമ്മാതാക്കൾ തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 3:33 ന് ഒരു പ്രധാന അപ്‌ഡേറ്റ് വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും ആരാധകരില്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

tRootC1469263">

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ റിലീസ് തീയതി വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവകം. കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത 'ഘാട്ടി'യിൽ അനുഷ്ക ശക്തമായ ഒരു പ്രധാന വേഷത്തിൽ എത്തുന്നു വിക്രം പ്രഭു ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്. 

തെലുങ്കിലെ മുൻനിര നിർമ്മാണ കമ്പനികളായ യുവി ക്രിയേഷൻസും ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശക്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. വിദ്യാ സാഗർ ചിത്രത്തിന് സംഗീതം നല്‍കുന്നു.

ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തിയിരുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 
 

Tags