സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുന്നു .....കാരണം പറഞ്ഞ് അനുഷ്‌ക ശര്‍മ

anushka
anushka
സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. 'മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. 

 വിരാട് കോലിയും അനുഷ്ക ശർമയും ആരാധകരുടെ പ്രിയ താരദമ്പതികളാണ്. വാമിക എന്ന മകളും ഇപ്പോൾ താരങ്ങളുടെ ജീവിതത്തിൽ ഉണ്ട്.  അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുൻ​ഗണനകൾ മാറിയെന്നും പറയുകയാണ് അനുഷ്ക. 

സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം. 'മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. 

tRootC1469263">

വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. അതനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. അഭിനയം ആസ്വദിക്കുന്ന ആളാണ് ഞാൻ. പക്ഷേ മുമ്പ് ചെയ്തത് പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാനില്ല. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണം. കുടുംബത്തിനായി സമയം ചെലവഴിക്കണം.