കത്തനാരില്‍ നീലിയായി അനുഷ്‌ക ? കല്യാണിയെ പോലെ ഞെട്ടിക്കുമോയെന്ന് ആരാധകര്‍
ചിത്രത്തില്‍ ജയസൂര്യ കത്തനാരായി എത്തുമ്പോള്‍ കള്ളിയങ്കാട്ട് നീലി ആയി എത്തുന്നത് അനുഷ്‌കയാണെന്നാണ് കണ്ടെത്തല്‍.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ട്രെയ്ലറിന്റെ വിഷ്വലിനും വിഎഫ്എക്‌സിനും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ട്രെയ്ലറിലെ ചില സീനുകള്‍ ഡീകോഡ് ചെയ്തിരിക്കുകയാണ് പ്രേക്ഷകര്‍.
ചിത്രത്തില്‍ ജയസൂര്യ കത്തനാരായി എത്തുമ്പോള്‍ കള്ളിയങ്കാട്ട് നീലി ആയി എത്തുന്നത് അനുഷ്‌കയാണെന്നാണ് കണ്ടെത്തല്‍. ട്രെയ്ലറിലെ ഒരു ഷോട്ടില്‍ അനുഷ്‌കയും മറ്റൊരാളും വഞ്ചിയില്‍ പോകുന്നത് കാണാം. ഇതിന് പിന്നാലെ ഒരു നിഗൂഢത നിറഞ്ഞ ഒരു കൈ ഉയര്‍ന്ന് വരുന്നത് കാണാം. ട്രെയ്ലറിലെ ഈ ഷോട്ടിന് പിന്നാലെയാണ് നീലിയായി എത്തുക അനുഷ്‌കയാകാം എന്ന് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വന്നിട്ടില്ല. ലോക എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നീലിയായി വന്നു ഞെട്ടിച്ചത് പോലെ അനുഷ്‌കയും ഞെട്ടിക്കും എന്ന് തന്നെയാണ് പ്രേക്ഷകപ്രതീക്ഷ.
.jpg)


