ജയം രവിയുടെ ജോഡിയായി അനുപമ പരമേശ്വരൻ

google news
jayamravi
സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. സൈറണ്‍ എന്ന പുതിയ തമിഴ് ചിത്രത്തില്‍ നായകൻ ജയം രവിയുടെ ജോഡിയായിട്ടാണ് അനുപമ പരമേശ്വരൻ എത്തുന്നതെന്ന് പുറത്തുവിട്ട ഫോട്ടോകളില്‍ നിന്ന് വ്യക്തമാക്കുകയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്.

ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നു

Tags