പ്രണയ സാഫല്യം...! അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു

Love finds fulfillment...! Anirudh Ravichander and Kavya Maran are getting married.

 സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. നവംബർ 10-ന് ഗ്രീസിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദീപാവലിക്ക് രണ്ടു ദിവസത്തിനു ശേഷമുള്ള ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബാംഗങ്ങൾ ഗ്രീസിലേക്ക് തിരിക്കുമെന്നാണ് സൂചന. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.

അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്ര അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനിരുദ്ധിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് വെളിപ്പെടുത്തിയത് ഈ വാർത്തകൾക്ക് കൂടുതൽ ബലം നൽകിയിരുന്നു. വധുവാകാൻ പോകുന്ന പെൺകുട്ടി സാധാരണക്കാരിയല്ലെന്നും, സൺറൈസേഴ്സ് ഹൈദരാബാദ് പോലുള്ള വലിയൊരു ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ടെന്നും അച്ഛന്റെ ബിസിനസ്സ് മികവ് പാരമ്പര്യമായി ലഭിച്ചവളാണെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.

സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടേയും മകളായ 34 കാരിയായ കാവ്യ മാരൻ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സി.ഇ.ഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റുമാണ്. ഐ.പി.എൽ മത്സരങ്ങളിൽ ഹൈദരാബാദിനെ പിന്തുണച്ച് ഗ്രൗണ്ടിൽ സജീവ സാന്നിധ്യമാകാറുള്ള കാവ്യയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. നടൻ രവി രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനായ 35 കാരനായ അനിരുദ്ധ് രവിചന്ദർ, ‘ത്രീ’ എന്ന ചിത്രത്തിലൂടെ സംഗീത ലോകത്തെത്തി ചുരുങ്ങിയ കാലംകൊണ്ട് ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും മുൻനിര സംഗീത സംവിധായകനായി മാറിയ താരമാണ്.

Tags