ഐവറിയിൽ അനിരുദ്ധ്, പിങ്കിൽ കാവ്യ ; ഗ്രീസിൽ നടന്ന താരവിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Anirudh in ivory, Kavya in pink; photos from the celebrity wedding held in Greece are taking social media by storm.

“ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്” എന്ന ഹൃദ്യമായ കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള വസ്ത്രത്തിൽ അനിരുദ്ധും ബ്ലഷ് പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ കാവ്യയും മനോഹരമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ആശംസകളുമായി ആരാധകരും സിനിമാ-ക്രിക്കറ്റ് രംഗത്തെ പ്രമുഖരും രംഗത്തെത്തി.

 സംഗീതവും ക്രിക്കറ്റും ബന്ധിപ്പിച്ചുകൊണ്ട് ഏറെ നാളായി പ്രചരിച്ചിരുന്ന പ്രണയവാർത്തകൾക്ക് വിവാഹത്തോടെ വിരാമമിട്ടിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമ കാവ്യ മാരനും വിവാഹിതരായെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹവേളയിലെ ചിത്രം അനിരുദ്ധ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കാവ്യയുടെ കൈപിടിച്ച് നിൽക്കുന്ന അനിരുദ്ധിന്റെ ചിത്രം പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. 

“ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്” എന്ന ഹൃദ്യമായ കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള വസ്ത്രത്തിൽ അനിരുദ്ധും ബ്ലഷ് പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ കാവ്യയും മനോഹരമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ ആശംസകളുമായി ആരാധകരും സിനിമാ-ക്രിക്കറ്റ് രംഗത്തെ പ്രമുഖരും രംഗത്തെത്തി.

Anirudh in ivory, Kavya in pink; photos from the celebrity wedding held in Greece are taking social media by storm.w2


 
ഗ്രീസിൽവെച്ചാണ് ഇരുവരുടെയും സ്വകാര്യ വിവാഹച്ചടങ്ങുകൾ നടന്നത്. നവംബർ 10, 11 തീയതികളിലായിരുന്നു വിവാഹാഘോഷങ്ങൾ നിശ്ചയിച്ചിരുന്നത്. അടുത്ത ബന്ധുക്കളും പ്രമുഖരുമടങ്ങുന്ന അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. അനിരുദ്ധിന്റെ ബന്ധു കൂടിയായ സൂപ്പർതാരം രജനികാന്തും കുടുംബവും കഴിഞ്ഞ ദിവസം ഗ്രീസിലെത്തിയിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗ്രീസിലേക്ക് പോയിരുന്നു. സ്വകാര്യമായി സംഘടിപ്പിച്ച വിവാഹത്തിന് പിന്നാലെ ചെന്നൈയിൽ വലിയൊരു വിവാഹസൽക്കാരവും ഒരുക്കിയിട്ടുണ്ട്. നവംബർ 21-നാണ് ചെന്നൈയിൽ വിവാഹസൽക്കാരം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് വിവരം. സിനിമ, രാഷ്ട്രീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ചെന്നൈയിലെ സൽക്കാരം താരനിബിഡമായ ആഘോഷമായി മാറുമെന്നാണ് വിലയിരുത്തൽ.

Anirudh in ivory, Kavya in pink; photos from the celebrity wedding held in Greece are taking social media by storm.2

അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹവാർത്ത മാസങ്ങൾക്കുമുമ്പേ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ വിവാഹക്കാര്യം ആദ്യം സ്ഥിരീകരിച്ചത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരുന്നു. കാവ്യയുടെ കുടുംബം വിവാഹത്തിന് ക്ഷണിക്കാനെത്തിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് എക്സിലൂടെ പങ്കുവെച്ചതോടെയാണ് വാർത്തയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്. പിന്നാലെ വിവാഹക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ആഡംബരവും കലാപരമായ കരവിരുതും ഒത്തുചേർന്ന വ്യത്യസ്തമായ ക്ഷണക്കത്താണ് ഇരുവർക്കുമായി ഒരുക്കിയിരുന്നത്. ഇപ്പോൾ വിവാഹചിത്രം കൂടി പുറത്തുവന്നതോടെ മാസങ്ങളായി നീണ്ടുനിന്ന ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. സംഗീതത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അനിരുദ്ധും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ കാവ്യയും ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ, അവരുടെ വിവാഹചിത്രങ്ങളും ആഘോഷവാർത്തകളും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടുകയാണ്.

Tags