അംബാനി കുടുംബവുമായി അനില്‍ കപൂറിന് അടുത്ത ബന്ധമുണ്ട്, എന്താണെന്നറിയാമോ?

google news
anil ambani

 ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരന്‍ അനില്‍ അംബാനി മുന്‍ ബോളിവുഡ് നടി ടീന അംബാനിയെയാണ് വിവാഹം കഴിച്ചത്. എന്നാല്‍, അംബാനി കുടുംബത്തിന് നടന്‍ അനില്‍ കപൂറുമായി ബന്ധമുള്ളതായി പലര്‍ക്കും അറിയില്ല.

മുന്‍ ബോളിവുഡ് നടിയായ ടീന അംബാനിക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഭാവനയും നയന്‍ മുനിമും. സഹോദരന്‍ നയന്‍ മുനിം ഒരു ബിസിനസുകാരനാണെങ്കില്‍, സഹോദരി ഭാവന മോട്ടിവാല വസ്ത്രാലങ്കാര ജോലി ചെയ്യുന്നു. റോക്കി (1981), ആഖിര്‍ ക്യോന്‍? (1985) എന്നീ ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തതിലൂടെ ഭാവന പ്രശസ്തയായിരുന്നു.

ടീന അംബാനിയുടെ സഹോദരി ഭാവന തുഷാര്‍ മോട്ടിവാലയെയാണ് വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്, അന്തരയും കരണും. അന്തരയുമായി ടീന അംബാനിക്ക് ഏറെ അടുപ്പമുണ്ട്. അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇതിന് തെളിവാണ്. ടീന പലപ്പോഴും അന്തര മോട്ടിവാലയ്ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്.

അനില്‍ അംബാനിയുടെ ഭാര്യ ടീനയുടെ മരുമകളായ അന്തര മോട്ടിവാല വിവാഹം കഴിച്ചത് അനില്‍ കപൂറിന്റെ അനന്തരവന്‍ മോഹിത് മര്‍വയെയാണ്. 2018 ഫിബ്രുവരിയില്‍ യുഎഇയിലെ റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയയില്‍ വച്ച് അന്തരയും മോഹിത് മര്‍വയും വിവാഹിതരായി. അനില്‍ കപൂര്‍, ശ്രീദേവി, ബോണി കപൂര്‍, റിയ കപൂര്‍, സോനം കപൂര്‍ അഹൂജ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ അവരുടെ വിവാഹത്തില്‍ പങ്കെടുത്തു.

ബോണി, സഞ്ജയ്, അനില്‍ കപൂര്‍ എന്നിവരുടെ സഹോദരി റീന കപൂറിന്റെയും നോയിഡയിലെ ഫിലിം സിറ്റിയുടെ ഉടമ സന്ദീപ് മര്‍വയുടെയും മകനാണ് മോഹിത് മര്‍വ. മോഹിത് മര്‍വ അനില്‍ കപൂറിന്റെ അനന്തരവന്‍ കൂടിയാണ്. കൂടാതെ 'ഫഗ്ലി', 'രാഗ് ദേശ്' തുടങ്ങിയ ഏതാനും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരു സ്‌റ്റൈല്‍ ക്യൂറേറ്ററായാണ് അന്തര ജോലി ചെയ്യുന്നത്. മിലാനിയില്‍ നിന്ന് ഫാഷന്‍ സ്‌റ്റൈലിംഗ് പഠിച്ചു. തുടര്‍ന്ന് വാനിറ്റി ഫെയര്‍ ഇറ്റാലിയയില്‍ ഒരു വര്‍ഷം ജോലി ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, അവര്‍ ജിക്യു ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആഗോളതലത്തില്‍ കോണ്ടെ നാസ്റ്റ് പബ്ലിക്കേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷന്‍ എഡിറ്റര്‍മാരില്‍ ഒരാളായി അന്തര. ഇപ്പോള്‍ സ്വന്തം കണ്‍സള്‍ട്ടിംഗ് സ്ഥാപനം നടത്തുന്നു.

Tags