തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ പ്രതികരിച്ച് അവതാരകന്‍ മിഥുന്‍ രമേശ്

midhun

ഒരു തട്ടിപ്പുകാരനെ തുറന്നു കാട്ടുന്നു എന്ന തലക്കെട്ടോടെയാണ് മിഥുന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അവതാരകന്‍ മിഥുന്‍ രമേശ് തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. താന്‍ പണം നല്‍കിയെന്ന രീതിയില്‍ പറഞ്ഞു നടക്കുന്ന നബീല്‍ എന്നയാള്‍ക്കെതിരെയാണ് മിഥുന്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു തട്ടിപ്പുകാരനെ തുറന്നു കാട്ടുന്നു എന്ന തലക്കെട്ടോടെയാണ് മിഥുന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചാരിറ്റി ചെയ്യുമ്പോള്‍ അത് ബാക്കിയുള്ളവരെ അറിയിച്ച് ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തതു കൊണ്ടു തന്നെ ഞാന്‍ എന്തെങ്കിലും ചാരിറ്റി സ്വന്തമായി ചെയ്യാറുണ്ടെങ്കില്‍ ആരേയും അറിയിക്കാറില്ല. മറ്റുള്ളവരുടെ ചാരിറ്റിയെക്കുറിച്ചൊക്കെ അറിയിക്കുന്നതില്‍ വലിയ സന്തോഷമേയുള്ളൂ. അവര്‍ ചെയ്യുന്നത് ആളുകള്‍ക്ക് പ്രചോദനം ആവുമെങ്കില്‍ സന്തോഷമേയുള്ളൂ.

പക്ഷെ പറ്റിപ്പ് തെണ്ടികളേ, അവന്മാരുടെ കാര്യമാണ് പറയാനുള്ളത്. നബീല്‍ എന്നാണ് അവന്റെ പേര്. ഞാന്‍ 25000 അയച്ചു കൊടുത്തുവെന്നൊരു സ്‌ക്രീന്‍ഷോട്ട് കാണിച്ച് നാട്ടുകാരെ മുഴുവന്‍ പറ്റിക്കുന്നുണ്ട്. അവന്റെ കുട്ടിയുടെ കരള്‍ മാറ്റിവെക്കാന്‍ ആണെന്നാണ് പറയുന്നത്. വെറും ഫ്രോഡാണ്. അങ്ങനൊരു പ്രശ്‌നമേയില്ല. വെറും പറ്റിപ്പാണ്. ഇതും പറഞ്ഞ് ഒരു സുഹൃത്തുക്കളേയും സെലിബ്രിറ്റികളേയും ഇവന്‍ സമീപിക്കുന്നുണ്ട്.

വെറും കള്ളനാണ്, ഫ്രോഡാണ്. നിങ്ങള്‍ പണം കൊടുക്കരുത്. പണം ആവശ്യക്കാര്‍ക്ക് എത്തിക്കണം. ഇങ്ങനെയുള്ള ഫ്രോഡുകള്‍ക്ക് അയക്കരുത്. അങ്ങനെയുണ്ടെങ്കില്‍ എനിക്ക് മെസേജ് അയച്ചാല്‍ ഞാന്‍ മറുപടി തരാം ഞാന്‍ കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്ന്. എന്റെ പേര് പറഞ്ഞ് വരികയാണെങ്കില്‍ കൊടുക്കരുത്. നബീല്‍ എന്നാണ് അവന്റെ പേര്. അവന്റെ നമ്പര്‍ വേണമെങ്കില്‍ മെസേജ് അയച്ചാല്‍ മതി. ഇവിടെ ഇടുന്നത് ശരിയല്ലാത്തതു കൊണ്ടാണ്- എന്നും മിഥുന്‍ പറയുന്നു.

Tags