70 അടി ഉയരത്തിൽ നിന്ന് ഡ്യൂപ്പില്ലാതെ ചാടി അശോക് സെൽവൻ; 'അൻബിൽ അവൻ' നാളെ ഒ.ടി.ടി.യിൽ

anbilavan

 തമിഴ് നടൻ അശോക് സെൽവനും പ്രീതി മുഖുന്ദനും പ്രധാന വേഷങ്ങളിലെത്തുന്ന 'അൻബിൽ അവൻ' നവംബർ 13-ന് സോണിലിവിലൂടെ ഒ.ടി.ടി.യിലെത്തും. ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇനി ഡിജിറ്റൽ പ്രേക്ഷകരിലേക്കും എത്താനാകും. പ്രണയവും കുടുംബബന്ധങ്ങളും ആക്ഷനും സസ്പെൻസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുമായി ബന്ധപ്പെട്ട് അശോക് സെൽവൻ നടത്തിയ സാഹസിക പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഏകദേശം 70 അടി ഉയരത്തിൽ നിന്ന് ഡ്യൂപ്പിന്റെ സഹായമില്ലാതെ താരം ചാടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഥാപാത്രത്തിന്റെ തീവ്രതയും ആക്ഷൻ രംഗങ്ങളുടെ സ്വാഭാവികതയും നിലനിർത്താനായിരുന്നു ഈ ശ്രമമെന്നാണ് വിവരം.

തിയറ്ററിൽ ചിത്രം കാണാൻ കഴിയാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ഒ.ടി.ടി. റിലീസ് അവസരമൊരുക്കും. പ്രീതി മുഖുന്ദനൊപ്പം അശോക് സെൽവന്റെ പ്രകടനവും ചിത്രത്തിലെ വൈകാരിക മുഹൂർത്തങ്ങളും ഡിജിറ്റൽ റിലീസോടെ വീണ്ടും ചർച്ചയാകുമെന്നാണ് പ്രതീക്ഷ.

Tags