പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ പലരും തങ്ങളെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അനശ്വര

anaswara

പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ പലരും തങ്ങളെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അനശ്വര രാജന്‍. അടുത്തിടെ പൊതുവേദിയില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചതിനെതിരെ നടി അപര്‍ണ ബാലമുരളി പ്രതികരിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ചു കൊണ്ടാണ് അനശ്വര സംസാരിച്ചത്.
'ചില പരിപാടികള്‍ക്ക് പോവുമ്പോള്‍ ചിലര്‍ ചേച്ചി ഫോട്ടോ എന്ന് പറഞ്ഞ് വരും. 'സൂപ്പര്‍ ശരണ്യ'യുടെ പ്രൊമോഷന് പോയപ്പോള്‍ ഞങ്ങളെ എല്ലാവരും കൂടി കവര്‍ ചെയ്യുകയായിരുന്നു. അപ്പോള്‍ കൂടെ ബാക്കിയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റുകളാണ് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്തത്.'
'ഞങ്ങള്‍ ഭയങ്കര അണ്‍ കംഫര്‍ട്ടബിളാവും. ഞങ്ങളുടെ ദേഹത്ത് വീഴും. അങ്ങനെ കുറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്' എന്നാണ് അനശ്വര ഒരു അഭിമുഖത്തില്‍ പറയുന്നത്. 

Share this story