അനശ്വര രാജന്റെ റൊമാന്റിക് കോമഡി എന്റർടെയ്നർ ചിത്രം ഒടിടിയിലെത്തി
അനശ്വര രാജൻ നായികയായി എത്തിയ തമിഴ് ചിത്രം ‘വിത്ത് ലൗവ്’ ഒടിടിയിൽ . നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി പ്രീമിയർ ആരംഭിച്ചത്. അഭിഷൻ ജീവിന്താണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്.
പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയുടെ സംവിധായകൻ ആണ് അഭിഷൻ ജീവിന്ത്. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം മധൻ എന്ന നവാഗത സംവിധായകൻ ആണ് ഒരുക്കിയത്.
tRootC1469263">
തിയേറ്ററുകളിലും വലിയ വിജയമായിരുന്നു ‘വിത്ത് ലൗവ്’. സിനിമ തിയേറ്ററുകളിൽ മിസായക്കിയവരുംക്കും വീണ്ടും കാണാൻ കൊതിച്ചവരും നെറ്റ്ഫ്ലിക്സിൽ റിലീസായതോടെ ഏറെ സന്തോഷത്തിലാണ്. ഒടിടിയിൽ തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ചിത്രം കാണാം.
മോനിഷ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര രാജൻ അവതരിപ്പിച്ചത്. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നു. സൗന്ദര്യ രജനികാന്ത് ആണ് ഈ ചിത്രം നിർമിച്ചത്.
.jpg)


