അനശ്വര രാജന്റെ ചാമ്പ്യൻ ഒടിടിയിലേക്ക്
അനശ്വര രാജനും റോഷൻ മേക്കയും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ചാമ്പ്യൻ.’അനശ്വരയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ചാമ്പ്യൻ. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ റിലീസിന് എത്തുകയാണ്.
സ്പോർട്സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫുട്ബോൾ പശ്ചാത്തലമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത് സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്.
tRootC1469263">നന്ദമുരി കല്യാൺ ചക്രവർത്തി, നരേഷ്, വെണ്ണേല കിഷോർ, രച്ച രവി, ലക്ഷ്മൺ മീസാല എന്നിവരും ചാമ്പ്യനിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംവിധായകൻ പ്രദീപ് അദ്വൈതം തന്നെയാണ്. മിക്കി ജെ. മേയർ സംഗീതം, കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നു
നെറ്റ്ഫ്ലിക്സിലൂടെ ചാമ്പ്യൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ജനുവരി 23ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
.jpg)


