അനശ്വര രാജൻ തെലുങ്കിൽ വീണ്ടും; 'ഇറ്റ്ലു അർജുന' നാളെ തിയറ്ററുകളിലേക്ക്

arjuna

മലയാളി താരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'ഇറ്റ്ലു അർജുന' നവംബർ 13-ന് തിയറ്ററുകളിലെത്തും. അനീഷ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ അനശ്വരയുടെ തെലുങ്ക് സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും ശ്രദ്ധ ലഭിച്ചു.

പ്രണയവും ആക്ഷനും ചേർന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അർജുന്റെ നിശബ്ദ പ്രണയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രണയരംഗങ്ങൾക്കൊപ്പം പൊലീസ് സ്റ്റേഷൻ രംഗങ്ങളും പിന്തുടരലുകളും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങളും ട്രെയിലറിൽ ഇടംപിടിക്കുന്നുണ്ട്.

മഹേഷ് ഉപ്പാലയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. വെങ്കി കുടുമുല നിർമിക്കുന്ന ചിത്രത്തിന് തമൻ എസ് ആണ് സംഗീതം ഒരുക്കുന്നത്. ജൂനിയർ എൻ.ടി.ആറാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

Tags