അനന്തൻ കാട് “ചിത്രത്തിന്റെ ടീസർ പുറത്ത്
Jun 10, 2025, 18:51 IST


മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന “അനന്തൻ കാട് “എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.ഒഫീഷ്യൽ ടീസർ നടന്മാരായ മോഹൻലാൽ,ദിലീപ്, എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
ആര്യ ,ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി , റെജീന കാസാൻഡ്ര , സാഗർ സൂര്യ , പുഷ്പ സിനിമയിലെ സുനിൽ , അജയ് , കന്നഡ താരം അച്യുത് കുമാർ എന്നിവർക്ക് പുറമെ നിരവധി മലയാളം തമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു
tRootC1469263">