"അനന്തൻ കാട് "ചിത്രം ജൂൺ 25-ന് പ്രദർശനത്തിനെത്തും
പ്രശസ്ത നടൻ ആര്യ, മലയാളംതമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന "അനന്തൻ കാട് " എന്ന ചിത്രത്തിൻ്റെ പ്രദർശന തിയ്യതി പ്രഖ്യാപന ടീസർ റിലീസായി.ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ,വി സി പ്രവീൺ,കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന
" അനന്തൻ കാട് "ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി , റെജീന കാസാൻഡ്ര , സാഗർ സൂര്യ , പുഷ്പ സിനിമയിലെ സുനിൽ , അജയ് , കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു.
സംഗീതം-അജ്നീഷ് ലോകനാഥ്,എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,ഗാനരചന- മുരളി ഗോപി, ആലാപനം-മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ, വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം-അരുൺ മനോഹർ,സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ,പി ആർ ഓ-എ എസ് ദിനേശ്
.jpg)

