സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവം ; പ്രതികരിച്ച് നടന്‍ രവീന്ദ്രന്‍
അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു.
നടി ശ്വേതാ മേനോന് എതിരായ കേസില്‍ പ്രതികരണവുമായി നടന്‍ രവീന്ദ്രന്‍. സഹപ്രവര്‍ത്തക നേരിട്ടത് ദൗര്‍ഭാഗ്യകരമായ അനുഭവമാണെന്നും വിഷയത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കെതിരെ വരുന്ന കുബുദ്ധിപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് ആയിരുന്നു രവീന്ദ്രന്റെ പ്രതികരണം.
tRootC1469263">
ഇതൊരു പൊതുമണ്ഡലത്തിന്റെ പ്രശ്‌നമാണ്. അഭിനേതാവിന് സ്വാതന്ത്ര്യമുണ്ട്. എല്ലാവരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് പോകുന്ന സംഘടനയാണ് അമ്മ. അഭിനേതാക്കള്‍ക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുണ്ട്. ഇതിന്റെ പിന്നിലുള്ള ശക്തി എന്തെന്ന് പോലീസ് തീരുമാനിക്കട്ടെ. ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്നതും പോലീസ് തീരുമാനിക്കണം. അഭിനേതാക്കളെ കരിവാരി തേക്കുന്ന ആളുകള്‍ക്കെതിരെയുള്ള നടപടി സിനിമ നയത്തില്‍ ഉണ്ടാവണമെന്നും നടന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
.jpg)


