ഒന്നായിട്ട് ഒരു വർഷം; ​ഫോട്ടോയുമായി അമൃത സുരേഷ്

google news
amritha
ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്

ഗായികയായ അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്.ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പങ്കുവച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്. ഇരുവരും ഒന്നായിട്ട് ഒരുവർഷം ആയതുമായി ബന്ധപ്പെട്ടാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വച്ചുള്ളതാണ് ഫോട്ടോ. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവർ‌ക്കും ആശംസകളുമായി രം​ഗത്തെത്തിയത്. 

2022 മെയ്യിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ.