ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു; ബിഗ്ബോസ് ഷോയെ കുറിച്ച് അമൃത സുരേഷ്

google news
amritha
ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം

സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃത സംഗീത ലോകത്തെ വിശേഷങ്ങള്‍ക്ക് പുറമേ സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്.ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം.

 'ആരതി വഴിയാണ് റോബിനെ അറിയുന്നത്. ഒരു നല്ല മനുഷ്യനാണ്. ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. 

കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും', എന്നായിരുന്നു അമൃത പറഞ്ഞത്.ബി​ഗ് ബോസ് സീസൺ 3ന്റെ 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാർത്ഥികളായത്. 

Tags