ആമോസ് അലക്‌സാണ്ടര്‍' ഒ.ടി.ടിയിൽ
ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രമായി കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ആമോസ് അലക്‌സാണ്ടര്‍'. അജയ് ഷാജിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മിച്ച ആമോസ് അലക്‌സാണ്ടര്‍ ഇപ്പോൾ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സൺ നെക്സ്ടിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ക്രൈം ത്രില്ലർ സിനിമയാണിത്.
tRootC1469263">ഒരു കാലത്ത് സമൂഹത്തെ നടുക്കിയ കൊലപാതകങ്ങൾ ചെയ്ത കുറ്റവാളിയാണ് ആമോസ് അലക്‌സാണ്ടർ (ജാഫർ ഇടുക്കി). വർഷങ്ങൾക്ക് ശേഷം, അയാളുടെ ജീവിതത്തെക്കുറിച്ച് പഠിക്കാനും ഒരു ലേഖനം തയാറാക്കാനും ഒരു ക്രൈം ജേർണലിസ്റ്റ് എത്തുന്നു. അവർ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പഴയകാല സത്യങ്ങൾ പുറത്തുവരുന്നതും, അത് ജേർണലിസ്റ്റിന്റെ ജീവിതത്തെപ്പോലും ബാധിക്കുന്ന രീതിയിലേക്ക് മാറുന്നതുമാണ് സിനിമയുടെ പശ്ചാത്തലം. ഇതൊരു ഡാർക്ക് ക്രൈം ത്രില്ലറാണ്. 2025 നവംബർ 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
ജാഫർ ഇടുക്കിക്കൊപ്പം അജു വർഗീസ്, കലാഭവന്‍ ഷാജോണ്‍, ഡയാനാ ഹമീദ്, സുനില്‍ സുഗത, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല, നാദിര്‍ഷ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. മീഡിയ പ്രവര്‍ത്തകനായാണ് അജു വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറിനെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് ആമോസ് അലക്‌സാണ്ടറിലൂടെ പറയുന്നത്. ഗാനങ്ങള്‍ പ്രശാന്ത് വിശ്വനാഥനും സംഗീതം മിനി ബോയും ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും, എഡിറ്റിങ് സിയാന്‍ ശ്രീകാന്ത് എന്നിവരുമാണ് ഒരുക്കിയിരിക്കുന്നത്.
.jpg)


