'അമ്മ'യിലെ പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ' ; പൃഥ്വിരാജ്

prithviraj

 സിനിമാ സംഘടനയായ 'അമ്മ'യിൽ ഉടലെടുത്ത പ്രശ്‌നങ്ങൾക്കെതിരെ പ്രതികരിച്ച് പൃഥ്വിരാജ്. ഇനി മുന്നോട്ട് ആ സംഘടന എങ്ങനെ കൊണ്ടു പോകണമെന്നത് ഇപ്പോൾ തെരഞ്ഞെടുത്ത കമ്മിറ്റിക്ക് സാധിക്കട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ഐ നോബഡിയുടെ പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ഇന്ന് അമ്മ സംഘടനയിൽ തീർച്ചയായിട്ടും എല്ലാവർക്കും അറിയുന്ന പോലെ വലിയ തർക്കങ്ങൾ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു. അതിന് സംഘടനയ്ക്കുള്ളിൽ നിന്നു കൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാർഹം കുറച്ച് അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനങ്ങളും രാജിവച്ചു, അത് യാഥാർത്ഥ്യം.

അപ്പോൾ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാൻ കഴിയുക? ഒരു ജനറൽബോഡി വിളിച്ചു കൂട്ടി എന്തെങ്കിലുമൊക്കെ ഇവിടെ ഒരു പരിഹാരത്തിന് സാധ്യതയുണ്ടോ എന്ന് ചർച്ച ചെയ്ത്, എന്നാൽ പരിഹാരമില്ല എന്ന് കണ്ടെത്തി കുറച്ച് ആളുകൾ സംഘടനയിൽ നിന്ന് രാജിവച്ചു പോയി, കുറച്ച് ആളുകൾ അവരുടെ സ്ഥാനങ്ങൾ രാജിവച്ചു. ഇനി മുന്നോട്ട് എന്തു ചെയ്യാമെന്ന എന്നതിന്റെ ഭാഗമായിട്ട് താത്കാലിക അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. ഇതിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസ് എക്‌സിക്യൂട്ട് ചെയ്തു. ആ കമ്മറ്റിക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ'- പൃഥ്വിരാജ് പറഞ്ഞു.

Tags