എല്ലാ പ്രശ്നങ്ങൾക്കും ഉടൻ തന്നെ കൃത്യമായ പരിഹാരമുണ്ടാകും, കാത്തിരിക്കൂ ; ‘അമ്മ’യിലെ പ്രതിസന്ധിയിൽ മമ്മൂട്ടി

Thrissur firework explosion 'very tragic' – May the injured recover quickly; Mammootty

 മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിലും പൊട്ടിത്തെറിയിലും ഒടുവിൽ പ്രതികരണവുമായി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത്. ഡൽഹിയിൽ വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സംഘടനയിലെ നിലവിലെ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

സംഘടനയ്ക്കുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ തന്നെ കൃത്യമായ പരിഹാരമുണ്ടാകുമെന്നും, അതിനായി എല്ലാവരും കുറച്ചുസമയം കാത്തിരിക്കണമെന്നും മമ്മൂട്ടി വ്യക്തമാക്കി. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പുകയുന്നതിനിടെയാണ്, സിനിമാ ലോകത്തിന് മുഴുവൻ ആത്മവിശ്വാസം നൽകിക്കൊണ്ടുള്ള മെഗാസ്റ്റാറിന്റെ ഈ നിർണ്ണായക ഇടപെടൽ.

Tags