താരസംഘടനയായ 'അമ്മ'യില്‍ റിപ്പബ്ലിക് ദിനാഘോഷം; പതാകയുയര്‍ത്തി മമ്മൂട്ടി
Jan 26, 2025, 16:02 IST


കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ അമ്മയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കലൂരിലെ അമ്മയുടെ ഓഫീസില്‍വെച്ചായിരുന്നു ആഘോഷം. നടൻ മമ്മൂട്ടി പതാകയുയര്‍ത്തി. ആഘോഷത്തിന്റെ വീഡിയോ അമ്മയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.
മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍, സരയു, തെസ്‌നി ഖാന്‍, ബാബുരാജ്, നാദിര്‍ഷ, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ, മാനസ രാധാകൃഷ്ണൻ, ഇർഷാദ്, ശങ്കർ രാമകൃഷ്ണൻ, അൻസിബ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.