ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക്
Mon, 6 Mar 2023

പ്രൊജക്റ്റ് കെ’ യുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. പ്രഭാസും ദീപിക പദുക്കോണും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പ്രെജക്റ്റ് കെ’.സിനിമയില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് പരുക്കേറ്റത്.
വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.