വാട്സാപ്പിൽ സക്കർബർഗിനും നരേന്ദ്രമോദിക്കും പിന്നിൽ അമലാ ഷാജി
ഇന്ത്യയില്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ റീച്ച് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ജനപ്രിയ വാട്‌സാപ്പ് ചാനലുകളുടെ ഈ പട്ടിക. വാട്‌സാപ്പില്‍ സ്ഥാപനങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുമെല്ലാം അവരുടേതായ ഫോളോവര്‍മാരെ ഒത്തുചേര്‍ക്കാനും അവരിലേക്ക് നേരിട്ട് കണ്ടന്റുകള്‍ എത്തിക്കാനും സഹായിക്കുന്ന ഫീച്ചറാണ് വാട്‌സാപ്പ് ചാനലുകള്‍.
tRootC1469263">പല ഗണത്തില്‍ പെട്ട പലതരം ചാനലുകളുണ്ട് വാട്സാപ്പിൽ. എന്നാല്‍ വ്യക്തികളുടെ പേരിലുള്ള വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്‌സാപ്പിന്റെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഈ മലയാളി പെണ്‍കുട്ടിയാണ്. ഇന്ത്യയിൽ എല്ലാ ഗണത്തിലും പെട്ട ഏറ്റവും അധികം ഫോളോവർമാരുള്ള വാട്സാപ്പ് ചാനലുകളുടെ പട്ടികയിൽ 29-ാം സ്ഥാനമാണ് അമലയ്ക്ക്.
ഒന്നാമതുള്ളത് 13.2 മില്യണ്‍ (1.32 കോടി) ഫോളോവര്‍മാരുള്ള മത്‌ലബി ദുനിയ എന്നൊരു ചാനലാണ്. 12.6 മില്യണ്‍ (1.26 കോടി) ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 11.1 മില്യണ്‍ (1.11 കോടി) ഫോളോവര്‍മാരാണുള്ളത്. നാലാമതുള്ള അമലാ ഷാജിക്ക് 89 ലക്ഷം ഫോളോവര്‍മാരാണുള്ളത്. വാട്സാപ്പ് ചാനൽ ആയതിനാൽ ഈ ചാനലിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റും ഫോളോവർമാരുടെ ഓരോരുത്തരുടേയും ഇൻബോക്സിൽ എത്തും എന്നത് ഒരു നേട്ടമാണ്.മലയാളികളായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ ഏറെ ജനപ്രീതിയുള്ള അമല തിരുവനന്തപുരം സ്വദേശിയാണ്. 49 ലക്ഷം ഫോളോവര്‍മാരാണ് അമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
.jpg)


