മകന്റെ മാമോദീസ ചടങ്ങ് ചിത്രങ്ങൾ പങ്കുവെച്ച് അമലാ പോൾ

Amala Paul shares pictures from her son's baptism ceremony
Amala Paul shares pictures from her son's baptism ceremony

 നടി അമലാ പോൾ യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൻ ഇലൈയുടെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.

'ചുറ്റും സ്‌നേഹവും സമാധാനവും മാത്രം. ഇലൈയുടെ മാമോദീസാ ആഘോഷം' എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പമുണ്ട്. അമലയുടെ ഭർത്താവ് ജഗതിനേയും അമ്മയേയും സഹോദരനേയും ചിത്രങ്ങളിൽ കാണാം.

tRootC1469263">

അക്വാ ബ്ലൂ നിറത്തിലുള്ള മിനി ഫ്രോക്കായിരുന്നു അമലയുടെ ഔട്ട്ഫിറ്റ്. അക്വാ ബ്ലൂ നിറത്തിലുള്ള ഷർട്ടും വെള്ള ഷോർട്‌സുമായിരുന്നു ജഗതിന്റെ വേഷം. അതിഥികളെല്ലാം വെള്ള നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകളാണ് ധരിച്ചിരുന്നത്.2023 നവംബർ അഞ്ചിനാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂൺ 11-ന് ഇരുവർക്കും കുഞ്ഞ് പിറന്നു.


 

Tags