“എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ” ; അതിജീവിതയ്ക്ക് ശക്തമായ പിന്തുണയുമായി നടി റിമ കല്ലിങ്കൽ

rima
rima

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, അതിജീവിതയ്ക്ക് ശക്തമായ പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തി. മുൻപ് ഒരു വേദിയിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് താൻ ഉയർത്തിയ ‘അവൾക്കൊപ്പം’ എന്ന് എഴുതിയ ബാനറിൻ്റെ ചിത്രമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

tRootC1469263">

ചിത്രത്തിനൊപ്പം, “എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ” എന്നും റിമ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് രൂപീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലെ സജീവ സാന്നിധ്യമാണ് റിമ കല്ലിങ്കൽ. കോടതി വിധി നിരാശപ്പെടുത്തിയെങ്കിലും നിയമപോരാട്ടം തുടരുമെന്ന ശക്തമായ സൂചന നൽകുന്നതാണ് റിമയുടെ ഈ പ്രതികരണം.

അതേസമയം വിധിയിൽ ശക്തമായ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. താൻ മരണം വരെ അതിജീവിതയ്ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കിയ ഭാഗ്യലക്ഷ്മി, വിധി പ്രഖ്യാപനത്തിൻ്റെ ഞെട്ടലിലാണ് അതിജീവിതയെന്നും കൂട്ടിച്ചേർത്തു.

Tags