എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
Fri, 24 Feb 2023

ജനുവരി 26നാണ് എലോണ്‍ തിയറ്ററുകളില്‍ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ
ഷാജി കൈലാസും മോഹൻലാലും ഇടവേളയ്ക്ക് ശേഷം ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു.
ജനുവരി 26നാണ് എലോണ്‍ തിയറ്ററുകളില്‍ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.